Slide2 background
Slide2 background
Slide2 background
Slide2 background

St. Michael's Knanaya Catholic Church, Neendoor ഭക്തിയില്‍, ശക്തിയില്‍, വിശ്വാസദീപ്തിയില്‍

THE CHURCH

ക്രിസ്തു തന്റെ സഭയെ സ്നേഹിച്ചത് ജീവന്‍ നല്‍കിയാണ്‌. ക്രിസ്തു അനുയായികളായ നിരവധി വിശുദ്ധരുടെ ചുടുനിണം വീണ മണ്ണിലാണ് സഭ വളര്‍ന്നത്. സഭക്ക് രൂപം നല്‍കുക ദൈവജനമാണ്. നമ്മുക്ക് സഭാ സ്നേഹികളാകാം, സഭാംഗത്വത്തില്‍ അഭിമാനിക്കാം.

THE WORD

വചനം വിത്താണ് - ഹൃദയ വയലില്‍ പാകി പാകമാകേണ്ടത്. വചനം വഴിവിളക്കാണ്. പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമാകേണ്ടത്. വചനം ചൂണ്ടുപലകയാണ്. നേരായ ക്രിസ്തീയ ജീവിതത്തിന് ദിശാസൂചികയാകെണ്ടത്. വചനം ആശ്രയമാണ്. ജീവിത യാത്രയിലെ ആലംബവും ആനന്ദവും.

PRAYER

പ്രാര്‍ത്ഥന - ദൈവത്തിങ്കലേക്കുള്ള മനുഷ്യമനസ്സിന്‍റെ ഉയര്‍ത്തല്‍. ദൈവവുമായുള്ള സംഭാഷണം. ദൈവഹിതം ആരായല്‍. ഇത് വാചികം മാത്രമല്ല ശ്രവണം കൂടിയാണ്. പ്രാര്‍ത്ഥന ദൈവത്തോടടുപ്പിക്കുന്നു, സഹോദരങ്ങളോടു തോളുചേരാന്‍ പ്രാപ്തരാക്കുന്നു.

THE SPIRIT

പരിശുദ്ധാത്മാവ് വെളിച്ചമാണ്. കാറ്റായി, പ്രാവായി, അഗ്നിയായി പ്രത്യക്ഷപ്പെടുന്നു. ഭയത്തില്‍ ധൈര്യമാകുന്നു. ഇരുളില്‍ പ്രകാശമാകുന്നു. അറിവില്ലായ്മയില്‍ ജ്ഞാനമാകുന്നു. തകര്‍ച്ചയില്‍ ആത്മശക്തിയാകുന്നു. അക്ഷമയില്‍ സമധാനമാകുന്നു.

St. Michael our Patron, Power and Shield

ദൈവത്തിന്‍റെ ആദ്യ സൃഷ്ടികളും ആശരീരികളും നിത്യം നില കൊള്ളുന്നവയും ദൈവ സിംഹാസനത്തോട്‌ ചേര്‍ന്നിരിക്കുന്നവരുമാണ് മാലാഖമാര്‍. ഓരോ മനുഷ്യനോടും കൂടി നന്മ തിന്മകളെ രേഖപ്പെടുത്തുവാന്‍ രണ്ടു വീതം മാലാഖാമാരുണ്ടെന്നും , കാവല്‍ മാലാഖാമാര്‍ മനുഷ്യരുടെ മുന്‍പിലും പിമ്പിലും നിന്ന് നയിക്കുന്നു എന്നും നാം വിശ്വസിക്കുന്നു.


മാലാഖാമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചല്ലാതെ ഉത്ഭവത്തെപ്പറ്റി ബൈബിളില്‍ പരാമര്‍ശങ്ങളില്ല. ദൈവം മനുഷ്യനെ മാലാഖമാരെക്കാള്‍ അല്പം മാത്രം താഴ്ത്തി സൃഷ്ടിച്ചു (സങ്കീ. 8:5) എന്ന വചനത്തിലൂടെ മാലാഖാമാര്‍ മനുഷ്യര്‍ക്ക്‌ ഒപ്പമോ , മനുഷ്യര്‍ക്ക്‌ മുന്‍പോ സൃഷ്ടിക്കപ്പെട്ടു എന്ന് കരുതാം. സന്ദേശം നല്‍കുക, സംരക്ഷിക്കുക , ശുശ്രൂഷിക്കുക, ആശ്വസിപ്പിക്കുക, കാവല്‍ ആയിരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമത്തില്‍ മാലാഖാമാര്‍ പ്രത്യക്ഷപ്പെടുകRead More

Latest News & Events Latest new and events of Neendoor St. Michael’s Knanaya Catholic Church.

ഗ്രോട്ടോ - Angels' garden

ഗ്രോട്ടോകള്‍ ഏറെ കണ്ടിട്ടുള്ള നമ്മുക്ക് അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്ന് കാണണമെങ്കില്‍ നീണ്ടൂരിലെത്തുക ....


  Read More

അള്‍ത്താര

കേരളത്തിലെ ദേവാലയങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്നതും പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്നതുമായ അതിമനോഹരമായ ....


  Read More

ദര്‍ശന സമൂഹം

ദൈവത്തിന്‍റെ സ്തുതിക്കും മാതാവിന്റെ മധ്യസ്ഥത്തിനുമായി യൂറോപ്പില്‍ രൂപം കൊണ്ട ' confraternity ' എന്ന ഭക്തി പ്രസ്ഥാനമാണ് കൊംബ്രിയ അഥവാ ദര്‍ശന സമൂഹം. ....


  Read More

Jubilee Thirunal Supplement

Image Gallery